Skip to main content

കേരള പുരസ്‌കാരം: നാമനിർദേശം ക്ഷണിച്ചു

കോട്ടയം: വിവിധ മേഖലകളിൽ വിശിഷ്ട വ്യക്തികൾക്ക് അവർ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്തു സർക്കാർ നൽകുന്ന കേരള പുരസ്‌കാരത്തിനു നാമനിർദേശം ക്ഷണിച്ചു. ജൂലൈ 31 വരെ https:/keralapuraskaram.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈൻ നാമനിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ മുഖേന അല്ലാതെ നേരിട്ടു ലഭിക്കുന്ന നാമനിർദേശങ്ങൾ പരിഗണിക്കുന്നതല്ല. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് കേരളപുരസ്‌കാരങ്ങൾ നൽകുന്നത്. ഒന്നാമത്തെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതി ഒരാൾക്കും കേരള പ്രഭ രണ്ടുപേർക്കും കേരള ശ്രീ അഞ്ചുപേർക്കുമാണ് ഓരോവർഷവും നൽകുന്നത്.

date