Skip to main content

" മുന്നേറ്റം " പദ്ധതി ബോധവൽക്കരണ - രജിസ്ട്രേഷൻ ക്യാമ്പ്

‌മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സാക്ഷരതാ മിഷന്റെയും ആഭിമുഖ്യത്തിൽ മഹിളാ സമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ   നടപ്പിലാക്കുന്ന  "മുന്നേറ്റം" സാക്ഷരതാ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വഴിക്കടവ് പുഞ്ചക്കൊല്ലി പട്ടിക വർഗ്ഗ കോളനിയിൽ ബോധവൽക്കരണ, രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
തുല്യതാ വിദ്യാഭ്യാസം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വഴി പട്ടിക വർഗ്ഗക്കാർ ഉൾപ്പെടെയുള്ള പാർശ്വ വൽകൃത സമൂഹങ്ങളെ ശാക്തീകരിക്കാനും , മുഖ്യധാരയിലേക്ക് എത്തിക്കുവാനും ഉള്ള പദ്ധതിയാണ് "മുന്നേറ്റം ". എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വഴിക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി നിര്‍വഹിച്ചു. വാർഡ് മെമ്പർ എം റൈഹാനത്ത് അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ് പദ്ധതി വിശദീകരിച്ചു. ഘോഷിത് ഗോപിനാഥ് ക്ലാസ് നയിച്ചു. വഴിക്കടവ് ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷ സിന്ധു രാജ്, അംഗങ്ങളായ പി. കെ. അബ്ദുൽ കരീം, മുജീബ് തുറക്കൽ, ജൂനിയർ സൂപ്രണ്ട് കെ. ജയൻ, ഹെൽത്ത് ഇൻസ്പെക്ടർ വി  രാഹുൽ , സെക്‍ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ രാജേഷ്, നോഡൽ പ്രേരക്മാരായ എസ് ഉഷാകുമാരി, ഇ.സന്തോഷ് കുമാർ , പ്രേരക്മാരായ ലിജി മോൾ തോമസ്, കെ.പി. പാത്തുമ്മ , കീ സ്റ്റോൺ പ്രോഗ്രാം കോ ഓർഡിനേറ്റർ ഫസീല എന്നിവർ പ്രസംഗിച്ചു. മഹിളാ സമഖ്യ മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ എം. റജീന സ്വാഗതവും എം.സാജിദ നന്ദിയും പറഞ്ഞു.

date