Skip to main content

ഗവ വിക്ടോറിയ കോളേജിന് ജൂണ്‍ മൂന്ന് മുതല്‍ ഏഴ് വരെ അവധി

വോട്ടെണ്ണല്‍ കേന്ദ്രമായി ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഗവ വിക്ടോറിയ കോളെജിന് വോട്ടെണ്ണലിന്റെ തലേദിവസമായ ജൂണ്‍ മൂന്ന്,വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാല്, തുടര്‍ന്ന് സ്ട്രോങ്ങ് റൂമുകളുടെയും, കൗണ്ടിംഗ് ഹാളുകളുടെയും ശുചീകരണത്തിനും പൂര്‍വ്വ സ്ഥിതി നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ജൂണ്‍ ഏഴ് വരെയും അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

 ഏപ്രില്‍ 26ലെ വോട്ടെടുപ്പിന് ശേഷം പാലക്കാട് , ആലത്തൂര്‍ ലോകസഭാ മണ്ഡലങ്ങളുടെ വോട്ടിംഗ് യന്ത്രങ്ങള്‍ വിക്ടോറിയ കോളെജിലെ പുതിയ അക്കാദമിക് കെട്ടിടത്തിലെ സ്ട്രോങ്ങ് റൂമുകളിലും, പഴയ അക്കാദമിക് ബ്ലോക്കുകളിലെ സ്ട്രോങ്ങ് റൂമുകളിലുമായി ത്രിതല സുരക്ഷാ സംവിധാനത്തിലാണ് സൂക്ഷിച്ചു വരുന്നത്. ജൂണ്‍ നാലിന് പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ വിക്ടോറിയ കോളെജിലെ പുതിയ ലൈബ്രറി കോംപ്ലക്സിലെ താഴത്തെ നിലയിലും ഒന്നാമത്തെ നിലയിലും സജ്ജീകരിച്ചിട്ടുണ്ട്.ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ പഴയ അക്കാദമിക് ബ്ലോക്കിലാണ് നടക്കുക.

date