Skip to main content

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ക്ക് ശുചിത്വമാലിന്യ സംസ്‌കരണത്തില്‍ റേറ്റിങ്ങിന് അപേക്ഷിക്കാം

അതിഥികള്‍ക്കായി താമസസൗകര്യമൊരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പും സ്വച്ഛ്ഭാരത് മിഷനും സംയുക്തമായി റേറ്റിങ് നടത്തുന്നു. ശുചിത്വമിഷനാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ് പ്രവര്‍ത്തങ്ങള്‍ സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത്. റേറ്റിങിനായിേേ വു:െ//ഴെഹൃമശേിഴ.ൗെരവശംേമാശശൈീി.ീൃഴ/എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം റേറ്റിങ്ങിനുള്ള അപേക്ഷ നല്‍കാമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഇത്തരം അതിഥി മന്ദിരങ്ങള്‍ ശുചിത്വ നിലവാരത്തില്‍ പാലിക്കുന്ന കൃത്യതയ്ക്കുള്ള അംഗീകാരമായിരിക്കും സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്. റേറ്റിങിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇത്തരം സ്ഥാപനങ്ങളുടെ ശുചിത്വനിലവാരത്തിലെ വിശ്വാസ്യതയും അതിലൂടെ ബിസിനസ്സ് സാധ്യതകളും വര്‍ധിപ്പിക്കുന്നതിന് സഹായകമാവും. റേറ്റിങ് പ്രക്രിയ എളുപ്പമുള്ളതാക്കുന്നതിന് സംസ്ഥാനത്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്.

date