Skip to main content

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള  നടുവത്തപ്പാറയിലുള്ള ആണ്‍കുട്ടികളുടെ കുഴല്‍മന്ദം ഗവ മോഡല്‍ ഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് (ബയോ മാത്്സ്), കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഷയങ്ങളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് എസ്.എസ്.എല്‍.സി  വിജയിച്ച പട്ടികജാതി-പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മെയ് 29 വരെയാണ് അപേക്ഷിക്കാന്‍ അവസരം.അപേക്ഷകരുടെ മാതാപിതാക്കളുടെ കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ അധികരിക്കരുത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, രണ്ട് ഫോട്ടോ എന്നിവ നല്‍കണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങളോടൊപ്പം സൗജന്യ താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ എന്നിവ ലഭിക്കും. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും സ്‌കൂളില്‍ ലഭിക്കുമെന്ന പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9447675899.
 

date