Skip to main content

രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ജൂണ്‍ നാലിന്  ലോക്‌സഭതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കാനിരിക്കെ ജില്ലയിലെ ക്രമസാമാധാനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ ചേബറില്‍ വിവിധരാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.ഇതുവരെയുളള സഹകരണങ്ങള്‍ തുടര്‍ന്നുമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ആഹ്ലാദപ്രകടനങ്ങള്‍ വൈകാരികമാവുമ്പോള്‍ അതിര് വിടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല പോലീസ് മേധാവി ആര്‍.ആനന്ദ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം. സി.ബിജു, സബ്കലക്ടര്‍ മിഥുന്‍ പ്രേംരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.പി ജയകുമാര്‍, ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.

date