*ഹ്യൂമന്‍ റിസോഴ്സ് ടെവേലോപ്മെന്റ്് ട്രെയിനിങ് പരിശീലനം*
സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ്റ് (KIED), 3 ദിവസത്തെ ഹ്യൂമന്‍ റിസോഴ്സ് ടെവേലോപ്മെന്റ്റ്റ് ട്രെയിനിങ് സംഘടിപ്പിക്കുന്നു. മേയ് 28 മുതല്‍ 30 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം.
എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ / എക്സിക്യൂട്ടീവ്സ് എന്നിവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കമ്മ്യൂണിക്കേഷന്‍, ടൈം & സ്ട്രെസ് മാനേജ്മന്റ്, ഇമോഷണല്‍ ഇന്റലിജന്‍സ്, ലേബര്‍ ലോ, സ്റ്റാഫ് എന്്കെജ്മന്റ്, എന്‍്ട്രി & എക്സിറ്റ് ഫോര്മാലിറ്റീസ് പീപല്‍ മാനേജ്മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2,950 രൂപ ആണ് 3 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്സ്ഫീ, സെര്റ്റിഫിക്കേഷന്, ഭക്ഷണം, താമസം, GST ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയാണ് 3 ദിവസത്തെ പരിശീലനത്തിന്റെ് ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് പരിശീലനത്തിന്റെ ഫീസ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ http://kied.info/training-calender/ താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 30 പേര് ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0484 2532890/0484 2550322/ 9188922800.
- Log in to post comments