Skip to main content

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ അട്ടപ്പാടി മുക്കാലിയിലുളള അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷം ഏഴാം ക്ലാസിലെ രണ്ട് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിനികളുടെ ഒഴിവിലേക്ക് സ്‌കൂള്‍ പ്രവേശനത്തിനായി മെയ് 29ന് രാവിലെ 11ന് സ്‌കൂളില്‍ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. കുടുംബവാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയോ അതില്‍ കുറവോ ഉളള പെണ്‍കുട്ടികള്‍ക്കാണ് അവസരം. പരീക്ഷ എഴുതാന്‍ നേരിട്ടെത്തണം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍, കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, കുട്ടി 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലാണ് പഠിച്ചിരുന്നതെന്ന് കാണിക്കുന്ന സ്‌കൂള്‍ മേധാവി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347.

date