Post Category
ഗസ്റ്റ് അധ്യാപക നിയമനം
പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളെജില്‍ 2024-25 അധ്യന വര്‍ഷത്തില്‍ ബോട്ടണി വിഷയത്തില്‍ അതിഥി അധ്യാപകരെ ആവശ്യമുണ്ട്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് പ്രമാണങ്ങള്‍ സഹിതം മെയ് 28ന് രാവിലെ പത്തിന് പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
date
- Log in to post comments