Skip to main content

ഐ.എച്ച്.ആർ.ഡി കോളേജ് പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), മാവേലിക്കര (0479-2304494, 8547005046), ധനുവച്ചപുരം  (0471-2234374, 8547005065), കാർത്തികപ്പള്ളി (0479-2485370, 8547005018), കുണ്ടറ  (0474-2580866, 8547005066), കലഞ്ഞൂർ  (04734-292350, 8547005024), പെരിശ്ശേരി  (0479-2456499, 9747190302), കൊട്ടാരക്കര (0474-242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കാം.  എസ് ബി ഐ കളക്ട് മുഖേന ഓൺലൈനിൽ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സിഎസ്.റ്റി  250 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷനായെത്തണം. വിശദ വിവരങ്ങൾക്ക്www.ihrd.ac.in.

പി.എൻ.എക്‌സ്. 1869/2024

date