Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസ്സായിരിക്കണം. 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് +2 യോഗ്യതയുണ്ടെങ്കില്‍ യോഗ ഡിപ്ലോമ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിക്കും. അപേക്ഷകള്‍ https://app.srccc.in/register ലിങ്കിലൂടെ ജൂണ്‍ 30 നകം സമര്‍പ്പിക്കണം . വിവരങ്ങള്‍ക്ക് : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം. വികാസ് ഭവന്‍ പി. ഒ. തിരുവനന്തപുരം-33. www.srccc.in ഫോണ്‍ : 04712325101, 8281114464.  

ജില്ലയിലെ പഠന കേന്ദ്രങ്ങള്‍

നേച്ചര്‍ യോഗ സെന്റര്‍, മൈലക്കാട്: 9995813468

അക്കാദമി ഫോര്‍ ഇന്നവേറ്റീവ് സ്‌കില്‍സ് ആന്‍ഡ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്‌മെന്റ് പരവൂര്‍, കൊല്ലം- 9446559212

സെന്റര്‍ ഫോര്‍ കരിയര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്, കൊല്ലം: 9447462472  

 ആനന്ദമയ യോഗ കളരി റിസര്‍ച്ച് സെന്റര്‍, കൊല്ലം - 9447958223.

യോഗിക് ലൈഫ് യോഗ സെന്റര്‍. കൊട്ടാരക്കര: 8075716692

അരോമ യോഗ സെന്റര്‍, കൊട്ടാരക്കര: 9037619045.

date