Skip to main content

ഐ.ടി.ഐ പ്രവേശനം

വ്യവസായിക പരിശീലന വകുപ്പിന്റെ 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളില്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ തൊഴിലാളികളുടെമക്കള്‍ക്ക് സംവരണംചെയ്ത 260 സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.labourwelfarefund.in വഴിയാണ് അപേക്ഷിക്കേണ്ടത്. APPLY NOW ല്‍ ITI Training Programme ലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂണ്‍ 30. യോഗ്യത പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ്‌റ് നല്‍കും.

അഡ്മിഷന്‍ ലഭിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐ കളും ഗ്രേഡുകളും

ധനുവച്ചപുരം-വയര്‍മാന്‍, ചാക്ക- ടര്‍ണര്‍,

ആറ്റിങ്ങല്‍ - മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,

കൊല്ലം -മെക്കാനിക്ക് ഡീസല്‍,

ഏറ്റുമാനൂര്‍-വെല്‍ഡര്‍ /ഫില്‍റ്റര്‍,

ചെങ്ങന്നൂര്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,

കളമശ്ശേരി- ഫില്‍റ്റര്‍,

ചാലക്കുടി-ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്,

മലമ്പുഴ -ഇലക്ട്രീഷ്യന്‍,

അഴിക്കോട്-ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍,

കോഴിക്കോട്- റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടിഷനിങ്ങ് ടെക്‌നീഷ്യന്‍,

കണ്ണൂര്‍- ഇലക്‌ട്രോണിക്ക് മെക്കാനിക്ക്.

date