Skip to main content

മഴക്കെടുതി ജില്ലയില്‍ 20 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസത്തിനായി കഴിഞ്ഞദിവസങ്ങളില്‍ തുടങ്ങിയ 20 ക്യാമ്പുകള്‍ നിലവില്‍ തുടരുകയാണ്. 940 കുടുംബങ്ങളിലെ 2273 പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത് (സ്ത്രീ-1010, പുരുഷന്‍മാര്‍-832, കുട്ടികള്‍-431). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ പുതിയ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല.

കല്ലടയാറ്റില്‍ വീണു കാണാതായ പിറവന്തൂര്‍ സ്വദേശിനി വത്സലയുടെ മൃതദേഹം കണ്ടുകിട്ടി. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴക്കെടുതിയില്‍ ഇതുവരെ രണ്ട് മരണമാണ് സംഭവിച്ചിട്ടുള്ളത്.

date