Skip to main content

ഭരണഘടനയുടെ ആമുഖംചൊല്ലിയുള്ള പ്രവൃത്തിദിന മാതൃകയുമായി ‘കില’

ഭരണഘടനചൊല്ലി പ്രവൃത്തിദിവസംതുടങ്ങുന്ന സര്‍ക്കാര്‍ കാര്യാലയമാതൃകയുമായി കൊല്ലം കില. ഭരണഘടനാഅവബോധം പകരുന്നതിനുള്ള വേറിട്ടതുടക്കമാണ് ഇവിടെസാധ്യമാക്കിയത്. ഉച്ചഭാഷിണിയിലൂടെ ഭരണഘടനയുടെ ആമുഖം നിത്യവും രാവിലെ 10.10ന് ചൊല്ലിനല്‍കുന്ന രീതിക്കാണ് തുടക്കം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന പ്രവര്‍ത്തനമേഖലയായ പരിശീലനങ്ങള്‍ നടത്തുന്ന ലക്ചര്‍ ഹാളുകള്‍ക്കെല്ലാം ഭരണഘടന ആമുഖത്തിലെ വാക്കുകളാണ് പേരുകളായി നല്‍കിയിട്ടുളളത്. 'പ്രീയാംബിള്‍', 'സെക്കുലര്‍', 'ഫെഡറല്‍' എന്നീ പേരുകളാണ് പ്രധാനഹാളുകള്‍ക്ക്. ഭരണഘടനാ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നാമധേയം അനുസ്മരിപ്പിക്കുന്ന 'അംബേദ്ക്കര്‍ ഹാള്‍' ആണ് പ്രധാന ഹാള്‍.

ജില്ലയെ സമ്പൂര്‍ണ്ണഭരണഘടനാ സാക്ഷരതയിലേക്ക് നയിക്കുന്നതിലും പ്രധാന പങ്കാണ് കില വഹിച്ചിട്ടുള്ളത്. ഭരണഘടനയുടെ പ്രാധാന്യവും പ്രസക്തിയും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അനുമതിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. കിലയുടെ ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി എച്ച് ആര്‍ ഡി ഡയറക്ടര്‍ വി. സുദേശന്‍, സി എസ് ഇ ഡി പ്രിന്‍സിപ്പല്‍ ബാബുരാജ്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date