Post Category
ലഹരിബോധവത്കരണ സെമിനാര്‍
ലഹരിയില്‍ നിന്ന് കുട്ടികളെ അകറ്റുന്നത് ലക്ഷ്യമാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ഹെല്‍പ് ലൈന്‍, കാവല്‍ പ്ലസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി ബാലാവകാശ കമ്മിഷന്‍ മുന്‍അംഗം സി. ജെ. ആന്റണി ഉദ്ഘാടനം ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍ അധ്യക്ഷനായി. സി. ഡബ്‌ള്യു. സി. അംഗങ്ങളായ എ.ആര്‍. രഞ്ജന, അലന്‍ എം. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജിലെ കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
date
- Log in to post comments