Skip to main content

മികവ് 2023-2024 അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യെഫഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ കുട്ടികളില്‍ മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ എസ്.എസ്.എല്‍.സി, പ്ലസ്ടു/ വി.എച്ച്്.എസ്.ഇ പരീക്ഷകളില്‍ ഉന്നതവിജയം ( എല്ലാ വിഷയത്തിലും എപ്ലസ്) നേടിയവരില്‍ നിന്നും, പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ നിന്നും മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ്, മികവ് 2023-2024 ന് അപേക്ഷ ക്ഷണിച്ചു.

രക്ഷകര്‍ത്താവിന്റെ അപേക്ഷ, സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, രക്ഷകര്‍ത്താവിന്റെ സംഘാംഗത്വം തെളിയിക്കുന്നതിന് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ് (രക്ഷകര്‍ത്താക്കളുടെ) എന്നിവ പ്രോജക്ട് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് പ്രോജക്ട് ഓഫീസറുടെ ശുപാര്‍ശയോടൊപ്പം ജൂണ്‍ ആറിനകം ജില്ലാ ഓഫീസില്‍ ലഭിക്കണം.

  വിവരങ്ങള്‍ക്ക് മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ് ഫോണ്‍- 9526041229

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍

പ്രോജക്ട് ഓഫീസര്‍, ക്ലസ്റ്റര്‍ - 1 -9526042211 ക്ലസ്റ്റര്‍ -2 - 9526041178

   ക്ലസ്റ്റര്‍ - 3 - 9526041325 ക്ലസ്റ്റര്‍ - 4 - 9526041324

   ക്ലസ്റ്റര്‍ - 5 - 9526041324 ക്ലസ്റ്റര്‍ - 6 - 9526041072  

   ക്ലസ്റ്റര്‍ - 7 - 9633941072.

date