വിജയപാത തുടരുവാന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കും -മന്ത്രി ജെ. ചിഞ്ചുറാണി
നിരന്തരനവീകരണത്തിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുമ്മിള്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്സില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരിന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന്മാതൃകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം മികവിന്റെ കേന്ദ്രങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് ഏഴര വര്‍ഷക്കാലം നടപ്പിലാക്കിയത്. വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ കെട്ടിടങ്ങള്‍, ആധുനിക സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഗുണനിലവാരമുള്ള ഉച്ചഭക്ഷണം തുടങ്ങിയവ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്നു. പഠനേതര മേഖലകളിലും മികവുള്ളവരാകാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുമുണ്ട്. ഇതൊക്കെയാണ് നാളയുടെ പ്രതീക്ഷയായി മാറുന്നതെന്നും മന്ത്രി പറഞ്ഞു .
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments