Skip to main content

വോട്ടെണ്ണല്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണം - ജില്ലാ കലക്ടര്‍

ഹെല്‍ഡ് ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഉപയോഗിക്കാം. മാധ്യമപ്രവര്‍ത്തകര്‍ കൈയ്യില്‍പിടിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഓഡിയോ-വിഷ്വല്‍ കവറേജ് എടുക്കുമ്പോള്‍, ഒരു വ്യക്തിഗത സി യു/ വിവിപാറ്റ് അല്ലെങ്കില്‍ ബാലറ്റ് പേപ്പറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള യഥാര്‍ത്ഥ വോട്ടുകള്‍ ഒരു കാരണവശാലും ഫോട്ടോയെടുക്കുന്നതിനോ ഓഡിയോ- വിഷല്‍ കവറേജില്‍ ഉള്‍പ്പെടുത്തുന്നതിനോ അനുവദിക്കില്ല. കൃത്യമായ ഇടവേളകളില്‍ ചെറിയ സമയത്തേക്ക് മാത്രം കൗണ്ടിംഗ് ഹാളുകള്‍ സന്ദര്‍ശിക്കുന്നതിന്, ചെറിയ സംഖ്യകളായി മീഡിയ ഗ്രൂപ്പുകളെ മാത്രമേ അനുവദിക്കൂ.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ്, ഹാജരായ എല്ലാവരുടെയും വിവരങ്ങള്‍ക്കായും അവരുടെ ഭാഗത്തുനിന്നുള്ള അനുസരണത്തിനായും രഹസ്യസ്വഭാവം നിലനിര്‍ത്തുന്നത് സംബന്ധിച്ച ആര്‍.പി. ആക്റ്റ്, 1951 ലെ സെക്ഷന്‍ 128, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റൂള്‍ 54 എന്നിവയുടെ വ്യവസ്ഥകള്‍ റിട്ടേണിംഗ് ഓഫീസര്‍ വായിച്ച് വിശദീകരിക്കും. വോട്ടെണ്ണല്‍ ഹാളിനുള്ളിലെ ഓരോ വ്യക്തിയും വോട്ടിന്റെ രഹസ്യം നിലനിര്‍ത്താനും പരിപാലിക്കാനും സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തക്കണം. അത്തരം രഹസ്യം ലംഘിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വിവരവും ആരുമായും ആശയവിനിമയം നടത്താന്‍ പാടില്ല. റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കുകയും അനുസരിക്കുകയും വേണം. ഇക്കാര്യത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 3 മാസം വരെ നീണ്ടുനില്‍ക്കുന്ന തടവ് ശിക്ഷയ്ക്ക് വിധേയമാണ് അല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ (ജനപ്രാതിനിധ്യ നിയമത്തിന്റെ 1951-ലെ വകുപ്പ് 128), കൗണ്ടിങ്ങ് പ്രക്രിയയ്ക്കിടയില്‍ കൗണ്ടിംഗ് ഏജന്റിനെയും മറ്റുള്ളവരെയും കൗണ്ടിംഗിന് പുറത്ത് പോകാന്‍ അനുവദിക്കില്ല. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം അവര്‍ക്ക് പുറത്ത് പോകാം.

വോട്ടെണ്ണലിന് ശേഷം വോട്ടിങ്ങ് മെഷിനുകളും അനുബന്ധരേഖകളും ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രഷറി സ്‌ട്രോങ്ങ് റൂമുകളിലും വെയര്‍ ഹൗസിലും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം ഓരോ റൗണ്ടിനും പ്രസിദ്ധപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് ഡിസ്പ്‌ളേ ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

date