Skip to main content

മഴക്കെടുതി നിലവില്‍ ജില്ലയില്‍ മൂന്നു ക്യാമ്പുകള്‍ ; 288 പേരുണ്ട്

ജില്ലയില്‍ മഴക്കെടുതിയെതുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളില്‍ നിലവില്‍ മൂന്നു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം വരെ 15 എണ്ണമുണ്ടായിരുന്നു. നിലവിലെ ക്യാമ്പില്‍ 115 കുടുംബങ്ങളിലെ 288 പേരുണ്ട് ( സ്ത്രീ-131,പുരുഷന്‍-117,കുട്ടികള്‍-40) .കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ( കൊട്ടാരക്കര -1,പുനലൂര്‍-1).ആകെ 95000 രൂപയുടെ ഭവന നാശനഷ്ടം കണക്കാക്കി. ഇതുവരെ മഴക്കെടുതിയില്‍ 3 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

date