പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 'അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ ജൂണ്‍ 11 മുതല്‍ 15 വരെ കളമശ്ശേരിയിലുള്ള കിഡ് ക്യാമ്പസ്സില്‍ പരിശീലനം നടത്തും. പഴം, പച്ചക്കറി എന്നിവയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, വിവിധ ടെക്‌നോളജികള്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ഓപ്പറേഷന്‍സ്, ബിസിനസ്സ് തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍, ബാങ്ക് ലോണ്‍സ്, പ്രൊജക്റ്റ് റിപ്പോര്‍ട്ട്, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടല്‍ തുടങ്ങിയ നിരവധി സെഷനുകള്‍ ഉള്‍പ്പെടുന്നു. www.kied.Info ല്‍ ജൂണ്‍ ഏഴിനകം അപേക്ഷിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫീസ്: 3,540 രൂപ (കോഴ്‌സ് ഫീ സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പടെ). താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയും. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2,000 രൂപയും താമസം കൂടാതെ 1,000 രൂപയുമാണ് ഫീസ്. ഫോണ്‍: 0484 2532890 /2550322/9188922800.
- Log in to post comments