പാലിയേറ്റീവ് നഴ്‌സ് നിയമനം
ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ട് മാസത്തേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ജെ പി എ എന്‍ കോഴ്‌സ് പാസായിരിക്കണം. കൂടാതെ മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് കോഴ്‌സ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം. ജനറല്‍ നഴ്‌സിങ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളില്‍ ഒന്നരമാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിങ് പാസായിരിക്കണം.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂണ്‍ 22ന് രാവിലെ 10 മണിക്ക് ചൊക്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0490 2330522.
- Log in to post comments