ആയുഷ് മിഷന്‍ അന്താരാഷ്ട്ര യോഗ ദിനാചരണം
10-ാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല യോഗ ദിനം ഉദ്ഘാടനം ഇന്ന് (ജൂണ്‍ 21) ഉച്ചയ്ക്ക് രണ്ടിന് വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് നിര്‍വഹിക്കും. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.എ സോണിയ അധ്യക്ഷനാകും. ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീനറാണി, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ശരണ്യ ഉണ്ണികൃഷ്ണന്‍, രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മേരി സെബാസ്റ്റ്യന്‍, യോഗ നാച്ചുറോപ്പതി ഡോക്ടര്‍മാരായ ഡോ. എം.കെ. റെനി, ഡോ.ടിനു ജോര്‍ജ,് തൃശൂര്‍ എ.എം.എ.ഐ സെക്രട്ടറി ഡോ.ഹനിനി.എം.രാജ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്‍ സാംബശിവന്‍, ജില്ലാ യോഗ അസോസിയേഷന്‍ സെക്രട്ടറി എം.വി പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ നാഷണല്‍ ആയുഷ് മിഷന്റെ യോഗ ഇന്‍സ്ട്രക്ടര്‍മാരുടെയും ശിഷ്യരുടെയും നേതൃത്വത്തിലുള്ള യോഗപ്രദര്‍ശനവും ഉണ്ടാകും. തൃശൂര്‍ എ.എം.എ.ഐ, സെന്റ് മേരീസ് കോളജ് എന്നിവയും സഹകരിക്കും.
- Log in to post comments