Skip to main content
.

കുടുക്ക സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കൈമാറി കുരുന്നുകൾ

തങ്ങളുടെ കുടുക്ക സമ്പാദ്യം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി  ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂളിലെ കുട്ടികൾ. വർഷങ്ങളായി സൂക്ഷിച്ചിരുന്ന സമ്പാദ്യ കുടുക്കകൾ പൊട്ടിച്ചും ജന്മദിനാഘോഷത്തിനുള്ള പോക്കറ്റ് മണിയും ചേർത്ത്   ഒരു ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി പതിനാല് രൂപയാണ്  മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് കൈമാറിയത്. പ്രധാന അധ്യാപികയ്ക്കും പിടിഎ ഭാരവാഹികൾക്കുമൊപ്പം കളക്ട്രേറ്റിലെത്തിയ കുട്ടികൾ ജില്ലകളക്ടർ വി.വിഗ്‌നേശ്വരിയെ തുക ഏൽപ്പിച്ചു. കരുണയുടേയും സഹാനുഭൂതിയുടെ ഉത്തമ മാതൃകയാണ് കുട്ടികളുടേതെന്ന്  കളക്ടർ പറഞ്ഞു. ഇത്തരമൊരു കാര്യത്തിന് കുട്ടികൾക്കൊപ്പം നിന്ന സ്കൂൾ അധികൃതരേയും കളക്ടർ അഭിനന്ദിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന് സ്കൂൾ തീരുമാനിച്ചപ്പോൾ തന്നെ രണ്ടുമൂന്നു വർഷങ്ങളായി തങ്ങൾ സൂക്ഷിക്കുന്ന കുടുക്കകളുമായി സ്കൂളിലെത്തിയ കുട്ടികൾ നിരവധിയാണെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ജന്മദിനാഘോഷം നടത്താൻ വേണ്ടി വച്ചിരുന്ന പണം നൽകിയ കുട്ടികൾ, സൈക്കിൾ മേടിക്കാൻ വച്ചിരുന്ന പണം നൽകിയ കുട്ടികൾ തുടങ്ങി ഒരോ വീട്ടിൽ നിന്നും രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രത്യേകം  സഹായങ്ങൾ ഉണ്ടായി.അതോടൊപ്പം പിടിഎ എസ്എംസി അംഗങ്ങൾ അവരുടെ സഹായങ്ങളും  എത്തിച്ചു.

സ്റ്റുഡൻറ് പോലീസ്  കേഡറ്റുകൾ സമാഹരണം നടത്തി ലഭിച്ച തുക പോലീസ് ഉദ്യോഗസ്ഥർ വഴി സ്കൂളിന് കൈമാറി.

ചിത്രം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം   ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂളിലെ കുട്ടികൾ ജില്ലാ കളക്ടർ വി വിഘ്‌നേശ്വരിക്ക് കൈമാറുന്നു

 

video https://we.tl/t-3MsWCKsFoI

 

date