'ഹരിത സ്പര്‍ശത്തിനു ഞാനും എന്റെ വിദ്യാലയവും'; തുക കൈമാറി
പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിനു സാമ്പത്തിക സമാഹരണം നടത്തുക, ജില്ലയിലെ അജൈവ മാലിന്യങ്ങളുടെ ശാസ്തീയമായ പുന:ചംക്രമണം സാധ്യമാക്കുക, വിദ്യാര്‍ത്ഥികളില്‍ മാലിന്യപരിപാലനത്തെ സംബന്ധിച്ച അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടത്തുന്ന 'ഹരിത സ്പര്‍ശത്തിനു ഞാനും എന്റെ വിദ്യാലയവും' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച പാഴ്‌വസ്തുക്കള്‍ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുവിനു കൈമാറി.
ചടങ്ങില്‍ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ: ഗിരീഷ് ചോലയില്‍, സ്‌കൂളിനെ പ്രതിനിധീകരിച്ച് പി.ടി.എ പ്രസിഡന്റ് എം.രഘുനാഥന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.വരദരാജ്, സീനിയര്‍ അസിസ്റ്റന്റ് കെ.അശോകന്‍, ഇക്കോ ക്ലബ് കണ്‍വീനര്‍ പി.കെ ജയരാജന്‍, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജന്‍, പി.ടി.എ അംഗങ്ങളായ പി. വാമനന്‍, കെ.ബാലകൃഷ്ണന്‍, വിദ്യാര്‍ഥികളായ നൃപന്‍ മുരളി, മുഹ്‌സീന, സനുഷ എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments