Skip to main content

എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്വം: പുതിയ മാതൃക തീര്‍ത്ത് ജില്ലാ പഞ്ചായത്ത്

പ്രളയാനന്തര നവകേരള സൃഷ്ടിക്കായി പുതിയ മാതൃകയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കുന്നുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പു വരുത്താനുമായി   ജില്ലാ പഞ്ചായത്ത് തുടങ്ങിയ യജ്ഞത്തിന് ഗാന്ധി വാരാഘോഷത്തോടെ തുടക്കമായി. യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ ജനപ്രതിനിധികളും 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നു തുടങ്ങുന്ന പ്രതിജ്ഞ എടുത്തു. പ്രതിജ്ഞ രേഖപ്പെടുത്തിയ കടലാസില്‍ ഒപ്പു വെച്ച് ഇത് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കും. സമൂഹ മാദ്ധ്യമങ്ങളിലുടെയും ഈ സുരക്ഷിത മാലിന്യ സംസ്‌കരണം സംബന്ധിച്ച് പ്രചാരണവും നടത്തും.

          ''ജനപ്രതിനിധികള്‍ മുഖാന്തിരം പൊതുസമൂഹത്തിലേക്ക് സുരക്ഷിത മാലിന്യ സംസ്‌കരണം സംബന്ധിച്ച സന്ദേശം എത്തിക്കുകയാണ് ജില്ലാ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെങ്കില്‍ ഓരോ വ്യക്തിയും അവര്‍ ഉത്പാദിപ്പിക്കുന്ന മാലിന്യം ജൈവ അജൈവ വേര്‍തിരിവ് നടത്തി സുരക്ഷിതമായി സംസ്‌കരിക്കണം. ജില്ലയിലെ ഓരോ ജനപ്രതിനിധികളും ഇക്കാര്യത്തില്‍ മാതൃകയാവണം.''  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

 

date