ഗാന്ധി ജയന്തി ദിനത്തല്‍ ശ്രമദാനം നടത്തി
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി ഇ എം ഇ ഇ ഹയര്‍സെക്കണ്ടറി സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്സ്, ജെ ആര്‍ സി വളണ്ടിയര്‍മാര്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍, ബഡ്സ് സ്പെഷ്യല്‍ സ്‌കൂള്‍ എന്നിവടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫ നിര്‍വ്വഹിച്ചു. ലോക സമൂഹത്തിന് ഇന്ത്യയുടെ ഏറ്റവും മഹത്തായ സംഭാവന ഗാന്ധി ദര്‍ശനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
സബ് ഇന്‍സ്പെക്ടര്‍ പി. ജാബിര്‍, പി ആര്‍ ഒ കൃഷ്ണനുണ്ണി, ഹെഡ്മാസ്റ്റര്‍ പി.ടി ഇസ്മായില്‍, സ്‌കൗട് മാസ്റ്റര്‍ എം. വി. ശിഹാബ്, ഗൈഡ് ക്യാപ്റ്റ•ാരായ എ.കെ മൈമൂനത്ത്, വി. എന്‍. അനുരാധ, ഷുഹൈബ, പി.കെ. ശഹീദ്, ബഷീര്‍ തൊട്ടിയന്‍, കെ.വി. അഷ്റഫ്, ഇ.കെ. റിസ്വാന്‍, ജെ ആര്‍ സി പി.എ മുഹമ്മദ് ഷമീര്‍, കെ. ബേബി ബറത്ത് എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ അങ്കണത്തില്‍ കാലത്ത് സര്‍വ്വമത പ്രാര്‍ത്ഥന സംഘടിപ്പിച്ച ശേഷമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലീഡര്‍മാരായ ശിവപ്രിയ, ഹിശാം, അമൃദേശ്, ഫാത്തിമ ഷിഫ്‌ന എന്നിവര്‍ ശ്രമദാനത്തിനു നേതൃത്വം നല്‍കി.
- Log in to post comments