Skip to main content

 കലക്ടറേറ്റും പരിസരവും ശുചീകരിച്ചു

 

തീവ്ര ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഇടുക്കി സിവില്‍ സ്റ്റേഷനും പരിസരവും രാവിലെ 11 മുതല്‍ കലക്ടറേറ്റിലെ 20ഓളം ഓഫീസുകളുടെ ആഭിമുഖ്യത്തില്‍ വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനം വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ അമ്മിണി ജോസ് ഉദ്ഘാടനം ചെയ്തു. സിവില്‍ സ്‌റ്റേഷന് സമീപത്തുള്ള രണ്ട് വെയിറ്റിംഗ് ഷെഡും പൊതുനിരത്തും ജീവനക്കാര്‍ വൃത്തിയാക്കി. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു. 50 ചാക്ക് അജൈവ മാലിന്യങ്ങള്‍ കലക്ടറേറ്റില്‍ നിന്നും ശേഖരിച്ച് എക്‌സ് സര്‍വ്വീസ്‌മെന്‍ സര്‍വ്വീസ് സൊസൈറ്റി വഴി ഉടനെ നീക്കം ചെയ്തു. തുടര്‍ന്ന് സിവില്‍ സ്റ്റേഷനും പരിസരവും ഓരോ സോണ്‍ തിരിച്ച് വൃത്തിയായി സംരക്ഷിക്കുന്നതിനും ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനും തീരുമാനച്ചതായി ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആര്‍.ഡി.ഒ എം.പി വിനോദിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 

date