Skip to main content
കുമളി ഗവ.ഹൈസ്‌കൂളില്‍  പുതിയ കെട്ടിടത്തിന്റെ  നിര്‍മ്മാണോദ്ഘാടനം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു

കുമളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമാകുന്നു, പുതുതായി നിര്‍മ്മിക്കുന്നത് നാലുകോടിയുടെ കെട്ടിടം

 

 

ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ കുമളി ഗവ.ഹൈസ്‌കൂള്‍ മികവിന്റെ കേന്ദ്രമായി മാറുന്നു. നാല് കോടി രൂപ ചെലവഴിച്ച് പണിയുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 20 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഇ.എസ്.ബിജിമോള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ മുതല്‍കൂട്ടാകുന്നതെന്ന് എം.എല്‍.എ.പറഞ്ഞു. എസ്എസ്എല്‍സിക്കും പ്ലസ് ടുവിനും ഫുള്‍ എപ്ലസ് എന്നതിനു പുറമെ ഉന്നത സര്‍ക്കാര്‍ ജോലി കൂടി  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യമിടണമെന്നും എം.എല്‍.എ പറഞ്ഞു.തിരുവനന്തപുരത്ത് അടിയന്തര മീറ്റിംഗില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടനത്തിന് എത്താന്‍ കഴിയാതിരുന്ന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ആശംസാ സന്ദേശം യോഗത്തില്‍ ഹൈക്കൂള്‍ ആന്റ് റ്റി.റ്റി.ഐ പ്രിന്‍സിപ്പാള്‍ എ.മല്ലിക വായിച്ചു. കുമളി പഞ്ചായത്ത് പൊതുവേദിയില്‍ നടന്ന സമ്മേളനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ റിയാമോള്‍ എം.എം സ്വാഗതമാശംസിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുള്‍ റസാഖ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യം, കട്ടപ്പന ഡി ഇ ഒ സഞ്ജീവ് എന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇടുക്കി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ബിനു മോന്‍, മഞ്ജു സംഗീത്, തോമസ് ചെറിയാന്‍, എ.എം.തോമസ്, വി.എസ് ഷംസുദീന്‍ , റ്റി.റ്റി.തോമസ്, ജോസഫ്.ജെ.കരൂര്‍, റെനു മോന്‍ കെ.കെ.തുടങ്ങിയവര്‍ സംസാരിച്ചു.

date