Skip to main content
അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ നടന്ന ദുരിതാശ്വാസ കിറ്റുകളുടെ വിതരണ ചടങ്ങില്‍ നിന്ന്

ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.

 

ഗാന്ധി ജയന്തി ദിനത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തിലെ 525 പേര്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. പ്രളയത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ക്ക് കയ്യ്്താങ്ങായി റവന്യു വിഭാഗത്തിന്റെ നേതൃത്വത്തില്‍  തൊടുപുഴ അല്‍- അസര്‍ കോളേജ്,അടിമാലിയിലെ  മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കിറ്റുകളുടെ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്തിനു കീഴിലെ 21 വാര്‍ഡുകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയാണ് കിറ്റുകള്‍ നല്‍കിയത്. കിറ്റുകളുടെ വിതരണോത്ഘാടനം അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീജ ജോര്‍ജ് നിര്‍വ്വഹിച്ചു. ഓരോ വാര്‍ഡിലും 25 പേര്‍ക്കു വീതമാണ് കിറ്റുകള്‍ നല്‍കിയത്. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, പലചരക്ക് ഉല്‍പന്നങ്ങള്‍, അരി എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യ്തത്.  സേവന മനോഭാവത്തോടെ പ്രളയത്തിനു ശേഷം വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നിരവധി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി അല്‍- അസര്‍ കോളേജിലെ അധ്യാപകന്‍കൂടിയായ ഡോ.റോബിന്‍ പറഞ്ഞു. തുടര്‍ന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവ സാന്നിത്യം ഉണ്ടാകുമെന്നും ആദിവാസിമേഖലയിലടക്കമുള്ളവര്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കുമെന്നും  മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷന്‍ ഭാരവാഹി പ്രശാന്ത് പറഞ്ഞു.അടിമാലി വിശ്വദീപ്തി സ്‌കൂള്‍ ഒഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date