ദേശീയപാതയോരങ്ങളില്‍ പുളിമരതൈകള്‍ നട്ട് അടിമാലി ഗ്രാമപഞ്ചായത്ത്
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ വാളറമുതല്‍ കൂമ്പന്‍പാറവരെയുള്ള ഭാഗങ്ങളില്‍ പുളിമരതൈകള്‍ നട്ട് അടിമാലി ഗ്രാമപഞ്ചായത്ത്.നൂറോളം തൈകളാണ് ഇന്നലെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാതയോരങ്ങളില്‍ നട്ടത്.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിന് തൈകള്‍കൈമാറിയ കര്‍ഷകനായ ചെറുകുന്നേല്‍ ഗോപിയെ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഭരമസമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.തൈകള്‍ നടുകയെന്ന ദൗത്യത്തിനപ്പുറം മരങ്ങളുടെ സംരക്ഷണം വരുംകാലങ്ങളില്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എന്‍ സഹജന്‍ പറഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ഇരുമ്പുവലയങ്ങളും പുളിമരതൈകള്‍ക്ക് സംരക്ഷണം ഒരുക്കി വഴിയോരങ്ങളില്‍ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രഡന്റ് ബിനു ചോപ്ര, പഞ്ചായത്ത് അംഗങ്ങളായ സി പി ജോര്‍ജ്,തമ്പി ജോര്‍ജ്, അജിത മോഹനന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments