മൂന്നാറിലെ വിനോദസഞ്ചാര മേഖലകളില്‍ ശുചീകരണം നടത്തി ദേവികുളം ഗ്രാമപഞ്ചായത്ത്
മൂന്നാറിന്റെ വിനോദ സഞ്ചാരിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ദേവികുളം ഗ്രാമപഞ്ചായത്ത്.ജനപ്രതികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍,വിദ്യാര്‍ത്ഥികള്‍, അംഗണവാടി ജീവനക്കാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് വിനോദ സഞ്ചാര മേഖലകളായ മാട്ടുപ്പെട്ടി, കുണ്ടള അണക്കെട്ട്, ഫ്‌ളവര്‍ ഗാര്‍ഡന്‍ എന്നിവടങ്ങളില്‍ ശുചീകരണം നടന്നത്. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ഗോവിന്ദ സ്വാമി നിര്‍വഹിച്ചു. വിനോദസഞ്ചാരമേഖലകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ജൈവമാലിന്യങ്ങള്‍ എന്നിവ പ്രത്യേകമായി തരംതിരിച്ച് ശേഖരിച്ചു. പഞ്ചായത്തിനു കീഴിലെ കുട്ടിയാവാളിയില്‍ മാലിന്യ നിക്ഷേപത്തിനായി കണ്ടെത്തിയിട്ടുള്ള പ്രദേശത്ത് വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ താല്‍ക്കാലികമായി സൂക്ഷിക്കാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാലിന്യ സംസ്‌ക്കരണത്തിനുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഗോവിന്ദ സ്വാമി പറഞ്ഞു. വിനോദസഞ്ചാരത്തിനായി ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് ശുചിത്വപൂര്‍വ്വമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂന്നാറിലെ വിനോദസഞ്ചാര ഇടങ്ങളില്‍ ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി എൻ എസ് എസ് യൂണിറ്റിന്റെ സഹ കരണത്തോടെ കാഞ്ഞാർ ടൗൺ ശുചീകരണവും കാഞ്ഞാർ മുതൽ സെന്റ് ജോസഫ് അക്കാദമി വരെയുള്ള റോഡിനു ഇരുവശവും വൃത്തിയാക്കലും നടന്നു പരുപാടിയുടെ ഉദ്‌ഘാടനം കാഞ്ഞാർ സബ് ഇൻസ്‌പെക്ടർ സിനോദ് നിർവഹിച്ചു ചടങ്ങിൽ സെന്റ് ജോസഫ് അക്കാദമി മാനേജർ റവ ഫാദർ ജോസ് നെടുമ്പാറ അധ്യക്ഷത വഹിച്ചു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജിയോ കുര്യൻ സബ് ഇൻസ്‌പെക്ടർ ഷാജി എൻ എസ് എസ് ലീഡർ ആര്യ സാബു യൂത്ത് കോർഡിനേറ്റർ ഫൈസൽ ആൽബിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു
- Log in to post comments