Skip to main content

ഗാന്ധിജയന്തി സ്‌പെഷ്യല്‍ റിബേറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

 

 മഹാത്മ ഗാന്ധിയുടെ 150-ാം ജ•വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികവും പ്രമാണിച്ച് ഗാന്ധിജയന്തി സ്‌പെഷ്യല്‍ റിബേറ്റ് വില്പനയുടെ ഉദ്ഘാടനം നടന്നു. സി.എസ്.ഐ. കോംപ്ലക്‌സിലുള്ള ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദിബോര്‍ഡ് മെമ്പര്‍  റ്റി.എല്‍ മാണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ആഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര സേനാനി  എന്‍. കെ കമലാസനന്‍, ആദ്യകാല ഖാദിപ്രചാരകയും സാമൂഹ്യ പ്രവര്‍ത്തകയുമായ  വാസന്തി സദാശിവന്‍ എന്നിവരെ ആദരിച്ചു. പ്രോജക്ട് ആഫീസര്‍ കെ. എസ്സ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ആഫീസര്‍ ജെ. രാധാകൃഷ്ണ ക്കുറുപ്പു് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളിലും വില്പനശാലകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

(കെ.ഐ.ഒ.പി.ആര്‍-1934/18)

date