Skip to main content
താലൂക്ക് ഓഫീസുകളെ ബന്ധിപ്പിച്ച് ഏര്‍പ്പെടുത്തിയ പുതിയ വീഡിയോകോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ പട്ടയ നടപടികള്‍ വേഗത്തിലാക്കാന്‍  ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു തഹസില്‍ദാരുമായി ചര്‍ച്ചനടത്തുന്നു.

നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ താലൂക്കുകളെ ബന്ധിപ്പിച്ച്  വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം

 

 

ഉദ്യോഗസ്ഥ ഏകോപനവും  ഭരണനിര്‍വഹണവും കൂടുതല്‍ വേഗത്തിലാക്കുവാന്‍ കളക്ട്രേറ്റില്‍ താലൂക്കുകളെയും ആര്‍.ഡി.ഒ ഓഫീസുകളെയും ബന്ധിപ്പിച്ചുള്ള വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. സുപ്രധാനമായ ഭരണ നിര്‍വഹണ നടപടികള്‍ റവന്യുവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ഓഫീസില്‍ ഇരുന്നുകൊണ്ടുതന്നെ ജില്ലാ ആസ്ഥാനവുമായി ചര്‍ച്ചചെയ്ത് ഏകോപിപ്പിക്കുവാനും നടപടികള്‍ സ്വീകരിക്കാനും ഇതുമൂലം വേഗത്തില്‍ കഴിയും. തഹസീല്‍ദാര്‍മാര്‍ക്ക്  ഇനി മുതല്‍ കലക്ടറേറ്റില്‍ നേരിട്ട് വരാതെ ജില്ലാ കളക്ടറുടെ മീറ്റിംഗില്‍ പങ്കെടുക്കാം. യാത്രയ്ക്കായി വേണ്ടിവരുന്ന സമയം കൂടി ഭരണ നടപടിക്കായി വിനിയോഗിക്കാം എന്നതാണ് ഈ സംവിധാനത്തിന്റെ മറ്റൊരു നേട്ടം. എന്‍.ഐ.സി വികസിപ്പിച്ച പ്രത്യേക സോഫറ്റ്‌വെയര്‍ ഉപയോഗിച്ചാണ് ജില്ലാ ഇ ഗവേണന്‍സ് വിഭാഗം വീഡിയോ കോണ്‍ഫ്രന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരും. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് വേഗത്തിലുള്ള ഭരണനടപടികള്‍ക്ക് ഈ സംവിധാനം സൗകര്യമൊരുക്കും. പട്ടയ നടപടികള്‍ വേഗത്തിലാക്കാനുള്ള ഉദ്യോഗസ്ഥരുടെ അവലോകനയോഗം വീഡിയോ കോണ്‍ഫ്രന്‍സ് സംവിധാനം ഉപയോഗിച്ച് കളക്ട്രേറ്റില്‍ നടന്നു. 

date