Skip to main content

ക്ലീന്‍ കട്ടപ്പന : സര്‍വ്വേ നടത്തി

 

 

കട്ടപ്പന നഗരസഭ നടപ്പാക്കുന്ന ക്ലീന്‍ കട്ടപ്പന - മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ സര്‍വേ നടത്തി. ഉറവിട മാലിന്യ സംസ്‌കരണമാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഇതിനായി വീടുകളില്‍ ജൈവമാലിന്യ സംസ്‌കരണബിന്നുകള്‍ നല്കി കഴിഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നതിന്  സ്ഥാപനങ്ങള്‍ക്ക് ആവശ്യമനുസരിച്ച് നിശ്ചിത വിലയ്ക്ക് കവറുകള്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് എത്തിച്ചു നല്കുന്നതിനു മുന്നോടിയായിട്ടാണ് വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സന്ദര്‍ശനവും സര്‍വ്വേയും നടത്തിയത്. ഏതൊക്കെയിനം മാലിന്യങ്ങളാണ് വ്യാപാര സ്ഥാപനങ്ങളിലുണ്ടാകുന്നത്, അവയെ തരം തിരിച്ച് ശേഖരിച്ചുള്ള സംസ്‌കരണം എന്നിവയെല്ലാം യുവജന വ്യാപാര സംഘടനാ പ്രവര്‍ത്തകര്‍ ചോദിച്ചു മനസിലാക്കി.  ജൈവ , അജൈവ ,പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതിന് പച്ച, മഞ്ഞ, നീല കവറുകള്‍ നല്കാനാണ് ഉദ്ദേശിക്കുന്നത്. ഗാന്ധി സ്‌ക്വയറില്‍ നടന്ന പരിപാടി നഗരസഭാധ്യക്ഷന്‍ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന പ്രസിഡന്റ് എം.കെ.തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ വിവരശേഖരണം ഉദ്ഘാടനം ചെയ്തു. മാലിന്യശേഖരണ കവറുകളുടെ ഉദ്ഘാടനം കെ.പി ഹസന്‍ നിര്‍വ്വഹിച്ചു. യൂത്ത് വിംഗ് പ്രസിഡന്റ് സിജോമോന്‍ ജോസ്, സാജന്‍ ജോര്‍ജ്, അജിത്ത് സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date