Skip to main content

ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 5ന്

 

ഇടുക്കി ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 5ന് നെടുങ്കണ്ടം ജി.വി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ജില്ലാ മിന്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മൂന്ന് ഫോട്ടോ, ജനനസര്‍ട്ടിഫിക്കറ്റ്, ആര്‍ച്ചറി കിറ്റ് എന്നിവയുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് നെടുങ്കണ്ടം ജി.വി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരണമെന്ന് ജില്ലാ ആര്‍ച്ചറി അസോസിയേഷന്‍ സെക്രട്ടറി നെല്‍സണ്‍ ജോര്‍ജ്ജ് അറിയിച്ചു. വിവരങ്ങള്‍ക്ക് 8156855488

date