Skip to main content

മാട്ടുപ്പെട്ടി ഡാമിലെ 2 ഷട്ടറുകള്‍ 4ന് തുറക്കും

        കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ കനത്ത മഴ
പ്രവചിച്ച് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍
മുന്‍കരുതല്‍ എന്ന നിലയില്‍ ഒക്ടോബര്‍ നാലിന് രാവിലെ എട്ട് മണി മുതല്‍
മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് 25
ക്യുമെക്‌സ് ജലം സ്പില്‍വെ ഗേറ്റിലൂടെ മുതിരപ്പുഴ വഴി മൂന്നാറിലുള്ള
ആര്‍.എ ഹെഡ് വര്‍ക്‌സ് ജലസംഭരണിയിലേക്ക് ഒഴുക്കി വിടുമെന്നും മൂന്നാര്‍,
മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍
അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

date