Skip to main content

പ്രകൃതിക്ഷോഭ സാധ്യത: ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി

    അടുത്ത ദിവസങ്ങളില്‍ ശക്തമായ കാലവര്‍ഷം ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇതേത്തുടര്‍ന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള പ്രകൃതിക്ഷോഭം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലാതല ഏകോപനം ഡെപ്യൂട്ടി കലക്ടര്‍ (ഡിഎം) എന്‍ കെ അബ്രഹാം- 8547616034. താലൂക്ക് തല ഏകോപനം- സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍- 9447501700 (തലശ്ശേരി), ആര്‍ഡിഒ റെജി പി ജോസഫ്- 9497715677 (തളിപ്പറമ്പ്), എഡിഎം ഇ മുഹമ്മദ് യൂസഫ്- 944766780 (കണ്ണൂര്‍), ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി എം ഗോപിനാഥന്‍- 8547616033 (ഇരിട്ടി), ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കെ കെ അനില്‍കുമാര്‍ -8547616030 (പയ്യന്നൂര്‍).  

date