ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു
ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ വകുപ്പുകളിൽ എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലോ സമാന തസ്തികയിലോ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ.ഭാഗം 1 ചട്ടം 144 പ്രകാരം നിർദ്ദിഷ്ട പ്രൊഫോർമയും വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതമുള്ള അപേക്ഷകൾ തപാൽ/ഇ-മെയിൽ മുഖേനയോ, നേരിട്ടോ സെപ്റ്റംബർ 30ന് വൈകിട്ട് 5ന് മുമ്പ് ലഭിക്കണം.
ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദവും സർക്കാർ വകുപ്പുകളിൽ ആകെ 15 വർഷത്തെ സേവനവും അതിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനവുമാണ് യോഗ്യത. വിശദവിവരങ്ങൾക്ക് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009, എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 0471 2459365/2459159, ഇ-മെയിൽ: ce.hed@kerala.gov.in
പി.എൻ.എക്‌സ്. 4084/2024
- Log in to post comments