Skip to main content

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ    അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് ലഭിക്കുന്നവർ 2024 ഒക്‌ടോബർ 8 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ 2024 ഒക്‌ടോബർ 10 നകം കോളേജുകളിൽ പ്രവേശനം  നേടേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560363, 64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്‌സ്. 4483/2024

date