Skip to main content

കെ.എസ്.ഇ.ബി ഉപഭോക്തൃ സേവന വാരാചരണം : സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊല്ലങ്കോട്; മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ഉപഭോക്തൃ സൗഹൃദ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ കെ.എസ്..ബി സംഘടിപ്പിക്കുന്ന ഉപഭോക്തൃ സേവന വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ രണ്ട്രാവിലെ 10ന് കൊല്ലങ്കോട് വാസുദേവന്‍ മെമ്മോറിയല്‍ ഹാളില്‍ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെകൃഷ്ണന്‍ കുട്ടി നിര്‍വഹിക്കുംകെ.ബാബു എം.എല്‍.എ അധ്യക്ഷനാവുംകെരാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാവുംകെ.എസ്..ബി സ്വതന്ത്ര്യ ഡയറക്ടര്‍ അഡ്വവി മുരുഗദാസ്ചിറ്റൂര്‍ തത്തമംഗലം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിതബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്‍ചിന്നക്കുട്ടന്‍ (കൊല്ലങ്കോട്), സിനീലാമണി (നെന്മാറ), എ സുജാത (ചിറ്റൂര്‍), കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസത്യപാല്‍ജില്ലാ പഞ്ചായത്ത് അംഗം ശാലിനി കറുപ്പേഷ്കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യഭാമ ചന്ദ്രന്‍കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം പി.കെ ജയന്‍ തുടങ്ങിയവര്‍ സംബന്ധിക്കുംകെ.എസ്..ബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.സി ഗിരിജ നന്ദിയും പറയും.
ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളമാക്കുകഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ.എസ്..ബി ഉപഭോക്തൃ സൗഹൃദ പരിപാടികള്‍ സംഘടിപ്പിക്കുന്നത്ഉപഭോക്തൃ സേവന വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ കെ.എസ്..ബി ഓഫീസുകളില്‍ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ വിവിധ ഉപഭോക്തൃ സേവന പരിപാടികള്‍ സംഘടിപ്പിക്കുംപൊതുജനങ്ങള്‍ക്ക് പ്രത്യേകം പരിഗണന നല്‍കി അവരുടെ പരാതികളും ആശങ്കകളും സംശയങ്ങളും പരിഹരിച്ചു നല്‍കുംജനപ്രതിനിധികള്‍റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍മതസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍പൗരപ്രമുഖര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ഡിവിഷന്‍ അടിസ്ഥാനത്തില്‍ ഉപഭോക്തൃ സംഗമംഅഭിപ്രായ സര്‍വെവൈദ്യുതി സുരക്ഷാ ബോധവത്കരണം തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും.

 

date