Skip to main content

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം

 

 ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് റിസേഴ്‌സ് സെന്ററിലേക്ക് ആവശ്യമായ അഡീഷണ്‍ ഫാക്കല്‍റ്റിയെ തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം/ഓക്‌സിലറിഗ്രൂപ്പ് അംഗം ആയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷക കുടുംബശ്രീ അയല്‍ക്കൂ'ത്തിലെ അംഗമോ/ഓക്‌സിലറി ഗ്രൂപ്പ് അംഗമോആയിരിക്കണം, എംഎസ്ഡബ്യൂ /എംബിഎ (എച്ച്ആര്‍)എംഎ സോഷ്യോളജി/ഡെവലെപ്‌മെന്റ് സ്റ്റഡീസ് ആണ് യോഗ്യത, പ്രവൃത്തി പരിചയം - 3 വര്‍ഷം, പ്രതിഫലം പ്രതിമാസം 25000/-രൂപ , പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്സ് കഴിയാന്‍ പാടില്ല,

ഒരു വര്‍ഷത്തില്‍ താഴെ താല്‍ക്കാലിക നിയമനം. പ്രവര്‍ത്തന മികവിന് അനുസരിച്ച് കാലാവധി നീട്ടിനൽകും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ് ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ മോലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ ഒക്‌ടോബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, പിന്‍ - 685603 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അയല്‍ക്കൂട്ടഅംഗം/ഓക്‌സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും , ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ 'ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയിലെ അഡീഷണല്‍ ഫാക്കല്‍റ്റി അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ മേല്‍വിലാസം എന്നിവ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 04862-232223

 

date