Skip to main content

ഡയാലിസിസ് ടെക്നീഷ്യന്‍ ഒഴിവ്

ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു.  യോഗ്യത- പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യന്‍ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് ഉച്ചയ്ക്ക് 12നകം chcmuliyar@gmail.com എന്ന ഇമെയിലിലോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. വിലാസം : കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുളിയാര്‍, ബോവിക്കാനം 671542

date