Post Category
ഉപതിരഞ്ഞെടുപ്പ്: ഒരാള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്നലെ (ഒക്ടോബര്‍ 22) ഒരാള്‍ കൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി എം. രാജേഷ് ആണ് വരണാധികാരിയായ പാലക്കാട് ആര്.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി. പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.
date
- Log in to post comments