Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. ഐടിഐയിൽ വുഡ് വർക്ക് ടെക്‌നീഷ്യൻ (കാർപ്പന്റർ) ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻടിസി/എൻഎസി യും മൂന്ന്  വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഒക്ടോബർ 23ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാവിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും. ഫോൺ: 04972835183

date