Skip to main content

അറിയിപ്പുകൾ

ഫോട്ടോ ജേണലിസം കോഴ്‌സ് പരീക്ഷാഫലം 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ പതിനൊന്നാം ബാച്ച് ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  അക്കാദമി കൊച്ചി സെന്ററിലെ അപര്‍ണ കെ ബാലന്‍ ഒന്നാം റാങ്കിനും  സുനില്‍ സി.കെ. രണ്ടാം റാങ്കിനും  കൊച്ചി സെന്ററിലെ ഗോപിക ശ്രീനിവാസന്‍, തിരുവനന്തപുരം സെന്ററിലെ അശ്വതി ആര്‍.വി എന്നിവര്‍  മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org ല്‍ ലഭിക്കും.

 

കെല്‍ട്രോണില്‍ ജേണലിസം സ്പോട്ട് അഡ്മിഷന്‍ 

 സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒക്ടോബര്‍ 21 മുതല്‍ 25 വരെ നടക്കും. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല്‍രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10 ന്  കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. 
 പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം , വാര്‍ത്താഅവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് എന്നിവ നിബന്ധനകള്‍ക്കു വിധേയമായി ലഭിക്കും. ഫോണ്‍: 9544958182. 

 

കുസാറ്റില്‍ പ്രത്യേക സ്പോട്ട് അഡ്മിഷന്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ തൃക്കാക്കര കാമ്പസിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ (എസ്ഒഇ)  വിവിധ ബിടെക് പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 23-ന് പ്രത്യേക സ്പോട്ട് അഡ്മിഷന്‍ നടക്കും. ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രം അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രാവിലെ 9നും 10 നും ഇടയില്‍ എസ്ഒഇയിലെ പ്ലേസ്‌മെന്റ് ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്,  www. admissions.cusat.ac.in അല്ലെങ്കില്‍  www.soe.cusat.ac.in എന്നസൈറ്റില്‍ ലോഗിന്‍ ചെയ്യുക.

 

സ്പോട്ട് അഡ്മിഷന്‍

ഗവ. ഐ.ടി.ഐ കളമശ്ശേരിയില്‍ 2024 വര്‍ഷത്തെ അഡ്മിഷന്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഇന്ന് (23)  കളമശ്ശേരി ഐടിഐയില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ടിസിയും മറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാവുന്നതാണ്.  ഫോണ്‍: 0484 2555505.

 

സ്‌കില്‍ഡ് ടെക്നീഷ്യന്‍ അഭിമുഖം

ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിന്റെയും ഒഡെപെകിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുഎഇയിലേക്ക് സ്‌കില്‍ഡ് ടെക്നീഷ്യന്‍ ട്രെയിനീസിന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തും.
 താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ട്, കളര്‍ ഫോട്ടോഗ്രാഫ് എന്നിവ സഹിതം  empekm.2@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കു 25ന് മുന്‍പ്  അയക്കേണ്ടതാണ്. ശേഷം 25ന് രാവിലെ 10 ന് അങ്കമാലി ടെല്‍കിന് സമീപമുള്ള ഒഡേപെകിന്റെ ട്രെയിനിംഗ് സെന്ററില്‍ അനുബന്ധ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ :0484-2422452/ 8301040684/ 9446025780.

 

സെക്യുരിറ്റി ഗാര്‍ഡ് അഭിമുഖം

 ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും ഒഡെപെകിന്റെന്റെയും സംയുക്താഭിമുഖ്യത്തില്‍ യു.എ.ഇ. ലേക്ക്  സ്‌കില്‍ഡ് സെക്യുരിറ്റി ഗാര്‍ഡുകളുടെ ഒഴിവിലേക്ക് അഭിമുഖം നടത്തും. വയസ്സ് 25-40. ഇംഗ്ലീഷ് നല്ലരീതിയില്‍ വായിക്കാനും, സംസാരിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം.രണ്ടു വര്‍ഷമെങ്കിലും സെക്യൂരിറ്റി മേഖലയില്‍ ജോലിചെയ്തവര്‍ ആയിരിക്കണം.
ശാരീരിക യോഗ്യത : നല്ല കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടായിരിക്കണം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ട്, കളര്‍ ഫോട്ടോഗ്രാഫ് എന്നിവ സഹിതം  empekm.2@gmail.com എന്ന ഇമെയിലില്‍ 25ന് മുന്‍പായി  അയക്കേണ്ടതാണ്. ശേഷം 25ന് രാവിലെ 10 ന് അങ്കമാലി ടെല്‍കിന് സമീപമുള്ള ഒഡേപെകിന്റെ ട്രെയിനിംഗ് സെന്ററില്‍ അനുബന്ധ രേഖകളുമായി ഹാജരാകണം കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0484-2422452/ 8301040684/ 9446025780.

 

ദിശയോഗം 28ന്

 എറണാകുളം ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുള്ള ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ)സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ യോഗം 28 ന് രാവിലെ 10 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ ചേരും.

 

പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു

 സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പത്താംതരം തുല്യത കോഴ്‌സ്  പരീക്ഷ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് പരീക്ഷ നടത്തുന്നത്. ഒക്ടോബര്‍  30 വരെ 13 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടക്കുന്നത്.
 ജില്ലയില്‍ പത്താംതരം തുല്യതാ കോഴ്‌സ് (പതിനേഴാം ബാച്ച് ) പൊതു പരീക്ഷ എഴുതുന്ന പഠിതാക്കളുടെ ആകെ  എണ്ണം 789 ആണ.്  ഇവരില്‍ 253  പുരുഷന്‍മാരും 536  സ്ത്രീകളുമാണ്. പട്ടികജാതി വിഭാഗത്തില്‍ നിന്നും 94 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും 04 പേരും ഭിന്നശേഷിക്കാരായ 10 പേരും, പൊതുപരീക്ഷ എഴുതുന്നു.
 ഗവണ്‍മെന്റ് ജീവനക്കാര്‍, അംഗനവാടി ടീച്ചര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നും ഉള്ളവര്‍ പരീക്ഷ എഴുതുന്നുണ്ട്.
  ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് ജിബിഎച്ച്എസ്എസ് പറവൂര്‍ ആണ് (91). ഏറ്റവും കുറവ് പേര്‍ പരീക്ഷ എഴുതുന്നത് ജി എച്ച് എസ് എസ് മുടിക്കല്‍ ആണ് (29).
 
 

ടെന്‍ഡല്‍ ക്ഷണിച്ചു

മുളന്തുരുത്തി ഐസിഡിഎസ്
വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഐസിഡിഎസ് പ്രോജക്ടിലെ ചോറ്റാനിക്കര പഞ്ചായത്ത്സെന്റര്‍നമ്പര്‍ 14 പുന്തോട്ടത്തുപറയില്‍ അങ്കണവാടിക്കായി സക്ഷം പദ്ധതി പ്രകാരമുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും അങ്കണവാടി നവീകരിക്കുന്നതിനും താലുര്യമുള്ള സ്ഥാപനങ്ങള്‍ /വ്ൃക്തികളില്‍ നിന്നും  ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 5 ഉച്ചയ്ക്ക് രണ്ടരവരെ.  ടെണ്ടര്‍ ഫോറം മുളന്തുരുത്തി ഐസിഡിഎസ് ഓഫീസില്‍ നിന്നും  ലഭിക്കും. ഫോണ്‍: 0484 2743688

 പളളുരുത്തി ഐസിഡിഎസ് 
 വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള പളളുരുത്തി ഐസിഡിഎസ് പ്രോജക്‌സിലെ ഓദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് ഓടിക്കുന്നതിനു താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി-നവംബര്‍ 07. വിശദ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭ്യമാകും.  ഫോണ്‍: 0484-2237276, 9188959733

 കേരസുരക്ഷ: നവംബര്‍ 15 വരെ

 നാളികേരള വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കേരസുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേ്ക്ഷ നവംബര്‍ 15 വരെ സമര്‍പ്പിക്കാം. 94 രൂപയാണ് പ്രീമിയം. 

 

ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം
 
 തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580/ രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 
 അപേക്ഷകരുടെ യോഗൃത: പ്രായം അമ്പതില്‍ താഴെ ആയിരിക്കണം, എംപിടി  പാസ്സായിരിക്കണം, പ്രവൃത്തി പരിചയം അഭിലഷണീയം,  01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ , വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 02 നു രാവിലെ 11 ന്  ആയൂര്‍വേദ കോളേജ് ആശുപത്രി കാര്യാലയത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 04842/776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

 

 സ്വയംതൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം

 എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രായം 18 നും 65 നും മധ്യേ. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളില്‍ നിയമപ്രകാരമുള്ള സബ്‌സിഡി ലഭിക്കും. അപേക്ഷാ ഫോമുകള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് നേരിട്ടും www.employment.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 30. ഫോണ്‍: 0484 2422458

date