കുണ്ടന്നൂ൪ – തേവര പാലം നവീകരണം: മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് എൻ എച്ച് എ ഐ
അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪ – തേവര പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസ വഴി യാത്ര ചെയ്യേണ്ടി വരുന്ന മരട് നിവാസികളെ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അറിയിച്ചു.
പാലം അടച്ചതിനെ തുടർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വിളിച്ച യോഗത്തിൽ മരട് നിവാസികളെ ടോളിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിൽ താത്കാലികമായി ടോളിൽ നിന്നൊഴിവാക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം എൻ എച്ച് എ ഐ പ്രൊജക്ട് ഡയറക്ടർ ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു.
പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുണ്ടന്നൂ൪ പാലം അടച്ചതോടെ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂ൪-ഇടക്കൊച്ചി വഴി സഞ്ചരിക്കേണ്ടി വരും. അതിനാൽ വലിയ തുക ടോളായി നൽകേണ്ടി വരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർ ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നേരത്തേ യോഗം വിളിച്ചത്.
ഒക്ടോബർ 15 മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪, അലക്സാണ്ട൪ പറമ്പിത്തറ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്
- Log in to post comments