സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 30 വയസിന് താഴെയുള്ള 50% മാര്‍ക്കോടെ ബിരുദം പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 50 പേര്‍ക്ക് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള ഓറിയന്റേഷന്‍ കോഴ്സില്‍ പങ്കെടുക്കാം. ഓറിയന്റേഷന്‍ കോഴ്സിന് ശേഷം നടക്കുന്ന സ്കീനിങ് ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 30 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തുള്ള തെരഞ്ഞെടുക്കപ്പെട്ട കോച്ചിംഗ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിന് അവസരം നല്‍കും.
താല്പര്യമുള്ളവര് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭ്യമാകുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി യോഗ്യത,ജാതി,വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31നകം ഡയറക്ടര്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. 2023-24വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പരീശിലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നേരിട്ടോ, 0471-2303229, 04712304594 എന്ന ഫോണ്‍ നമ്പറുകളിലോ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെടോള് ഫ്രീ നമ്പറായ 1800 425 2312ലോ ബന്ധപ്പെടാം.
- Log in to post comments