Skip to main content

കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ  വജ്ര ജൂബിലി ആഘോഷം  ഇന്ന്‌ ( 19ന്) മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും

 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൻറെ (എസ്എംഎസ്) വജ്ര ജൂബിലി ആഘോഷം ഇന്ന്‌ ( 19 ന്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്,  ഹൈബി ഈഡൻ എം പി എന്നിവരും സന്നിഹിതരാകും.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽ രാവിലെ 11.00 ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ.ഡോ.എം ജുനൈദ് ബുഷിരി, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ  സീമാ കണ്ണൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
കഴിഞ്ഞ 60 വർഷമായി അക്കാദമിക മികവിലും മാനേജ്മെന്റ് വിദ്യാഭ്യാസത്തിലും ഏറെ മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ള കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എം.ബി.എ, പി.എച്ച്.ഡി, എക്സിക്യൂട്ടിവ് എം.ബി.എ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കുമായി ഒരുക്കിയിട്ടുണ്ട്.
അക്കാദമിക ജ്ഞാനവും പ്രായോഗിക വൈദഗ്ധ്യവുമുള്ള മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആഗോള ബിസിനസ്സ് പരിസ്ഥിതിക്ക് അനുസൃതമായി നിൽകാനും വികസിച്ചുകൊണ്ടിരിക്കുന്ന കോർപ്പറേറ്റ് ലോകത്തിന്റെ വെല്ലുവിളികളെ നേരിടാനും ബിരുദധാരികളെ തയ്യാറാക്കുക കൂടിയാണ് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ചെയ്യുന്നത്.

date