Skip to main content

ദേശീയ ആക്രെഡിറ്റേഷൻ രണ്ടാംഘട്ട മൂല്യനിർണ്ണയം പൂർത്തീയാക്കി ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സ്ഥാപനങ്ങൾ 

 

ആയുഷ് ആരോഗ്യ സൗഖ്യ സ്ഥാപനങ്ങളെ എൻഎബിഎച് (നാഷണൽ അക്രെഡിറ്റേഷൻ ബോർഡ്‌ ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊവിഡർസ് ) നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള രണ്ടാംഘട്ട മൂല്യനിർണയം ജില്ലയിൽ ഒൻപത് സ്ഥാപനങ്ങളിൽ പൂർത്തീകരിച്ചതായി നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി പി ജയകൃഷ്ണൻ  അറിയിച്ചു.
 ഏഴക്കരനാട്, പൂത്തൃക്ക, പല്ലാരിമംഗലം, പൈങ്ങോട്ടൂർ, തായ്ക്കാട്ടുകര, ചെങ്ങമനാട്,വെങ്ങോല എന്നിവിടങ്ങളിലെ ആയുർവേദ സ്ഥാപനങ്ങളും, ചോറ്റാനിക്കര, മഴുവന്നൂർ എന്നിവിടങ്ങളിലെ ഹോമിയോപ്പതി സ്ഥാപനങ്ങളുമാണ് മൂല്യനിർണയത്തിന് വിധേയമായത്. എൻ എ ബി എച് പ്രതിനിധി ഡോ. എൻ വി അഞ്ജലി മൂല്യനിർണ്ണയത്തിന് നേതൃത്വം നൽകി. അക്രഡിറ്റേഷൻ നൽകുന്നതിന് മുൻപ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, രോഗീസൗഹൃദം, സുരക്ഷ, ഫാർമസ്യൂട്ടിക്കൽ ഗുണനിലവാരം, അണുബാധ നിയന്ത്രണം എന്നിവ ഉൾക്കൊള്ളുന്ന മാനദണ്ഡങ്ങൾ പരിഗണിച്ചാണ്  മൂല്യനിർണ്ണയം നടന്നത്. ആദ്യഘട്ട മൂല്യനിർണ്ണയത്തിന് വിധേയമായ 12 ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങൾക്കും (8-ആയുർവേദം, 4-ഹോമിയോ)  അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.
 
 

date