Post Category
മെഡിക്കൽ കോളേജിന്റെ പത്രക്കുറിപ്പ്
ഇന്നലെ (05/10/24) രാത്രി 11.40 ന് എടയാർ ഭാഗത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് ഒഡീഷ സ്വദേശികളായ നാല് പേരെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ മരിച്ച നിലയിലും മൂന്ന് പേരെ പൊള്ളലേറ്റ നിലയിലും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിക്രം പ്രധാൻ (45) ആണ് മരിച്ചത്.
ഗുരു (35) എന്നയാളെ 35% പൊള്ളലേറ്റ നിലയിലും, കൃഷ്ണ (20) എന്നയാളെ 25% പൊള്ളലേറ്റ നിലയിലുമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രണ്ടുപേരെയും മെഡിക്കൽ കോളേജ് പൊള്ളൽ ചികിത്സാലയത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സകൾ നൽകിവരുന്നു. പ്രണവ് (20) എന്നയാളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി വിട്ടയച്ചു. ഒഡീഷ കാണ്ഡമാൽ ജില്ലയിലെ ഗുഡയഗിരി ബ്ലോക്കിൽ സിർക്കി വില്ലേജിൽ നിന്നുള്ളവരാണ് എല്ലാവരും.
date
- Log in to post comments